Search This Blog

31.5.20

കടപിലാവ് / (Breadfruit in Ponnani Malappuram Kerala India)

കടപിലാവ് /Breadfruit
 
ശാസ്ത്രീയ നാമം Artocarpus altilis
 കുടുംബം Moraceae.
  വേരിൽ നിന്നും എയർ ലെയറിങ്ങ് ( വായുവിൽ പതി) വെച്ചും ബഡിംങ്ങ് വഴിയും സാധാരണ കടപിലാവ് / ശീമപ്ലാവ് തൈകൾ ഉത്പാദിപ്പിപ്പിക്കുന്നു. നല്ല വെയിൽ ലഭിക്കുന്ന ഇടത്തും പറമ്പിലെ ഏതെങ്കിലും ഒരു മൂലയിലും ഒന്നോ അതിലധികമോ നടാവുന്നതാണ്. വിപണിയിൽ നല്ല വിലയാണ് കടച്ചക്ക / ശീമ ചക്കയ്ക്ക്. വിപണനം ഉറപ്പുണ്ടെങ്കിൽ  കൂടുതൽ തൈകൾ വെച്ച് പിടിപ്പിക്കാം.
കടുത്ത വേനലിൽ പുതയിടുകയും ഇടയ്ക്ക് നനച്ച് കൊടുക്കുകയും ചെയ്താൽ പിഞ്ച് കായകൾ കൊഴിയാതെ മൂപ്പെത്തുന്നു. കൊമ്പൊണക്കം കാണുന്നുവെങ്കിൽ ബോർഡോ മിശ്രിതം ബ്രഷ് കൊണ്ട് പുരട്ടി കൊടുക്കുകയും കൈ എത്താത്ത ഭാഗത്ത് ലായനിയാക്കി സ്പ്രേ ചെയ്ത് കൊടുക്കുകയുമാകാം.
ബോർഡോ മിശ്രിതത്തിൻ്റെ റെഡി മിക്സ് പല കമ്പനി നാമങ്ങളിൽ കേരളത്തിലെ ഒട്ട് മിക്ക ഭാഗങ്ങളിലും ലഭിക്കുക. " കോപ്പർ ഓക്സി ക്ലോറൈഡ് ''എന്ന രാസനാമം മാത്രം അറിയാത്തവർ മനസിലാക്കി വെക്കുക.

Nellickal nursery
 
An ISO 9001-2015 Certified Nursery & Certified Services

Anish nellickal : 9946709899

Whatsapp ലിങ്ക്  







   
         
                                 കടപിലാവ് / ശീമ ചക്ക
     
          
                  
                      കടപിലാവ് - ൽ പതി വെക്കുന്ന ഒരു രീതി

           

        Plantation
Fruit garden in Kerala
Butterfly gardening in Kerala
Miyawaki forest in Kerala 
Tree transplantation in Kerala
Pruning
Landscape gardening in Keral
Top plant nursery in Kerala 
Top plant nursery in India 
Plant nursery in Kerala 
Plant nursery in Ponnani 
Plant nursery in Malappuram 
Near me near by nurseries

28.5.20

ജാതി പ്ലാൻ്റേഷൻ (Nutmeg Plantation in Ponnani Malappuram Kerala India)

       
        നെല്ലിക്കൽ നഴ്സറി (Nellickal nursery)

Schoolpadi, Veliancode, Ponnani, Malappuram Dt, Kerala, India

An ISO 9001-2015 Certified Nursery & Certified Servies

Anish nellickal - 9946709899

Whatsapp - 9946881099

   

ജാതിക്ക



ജാതി / Nutmeg
ശാസ്ത്രീയ നാമം - Miristica fragrans
കുടുംബം - Myristicaceae
കായിക പ്രവർദ്ധനം - വിത്ത്, ഗ്രാഫ്റ്റ്, ബഡിംങ്ങ്
തണൽ ആവിശ്യമായ ഒരു സുഗന്ധവ്യഞ്ജന സസ്യമാണ് ജാതി. 
ഇതിൻ്റെ ജന്മ നാട് ഇന്തോനേഷ്യ.

ജാതിയുടെ ചില ഗുണങ്ങൾ - 

1. ജാതിക്കയുടെ പുറംത്തോട്, ജാതിപത്രി, ജാതിക്കുരു എന്നിവയ്ക്കല്ലാം ഔഷധമൂല്ല്യങ്ങളും ആരോഗ്യ ഗുണങ്ങളുമുണ്ട്.

2. രുചിയും , സുഗന്ധവും വർദ്ധിപ്പിക്കാൻ കറികളിൽ ഉപയോഗിക്കുന്ന ജാതിക്കയിൽ അധികം ആൻ്റി ഓക്സൈഡുകൾ ഉണ്ട്.

3. ജാതിക്കുരുവിൽ നിന്നും ജാതിപത്രിയിൽ നിന്നും ജാതിക്ക തൈലം ലഭിക്കുന്നു.

4. അച്ചാറുണ്ടാക്കാൻ ജാതിക്കയുടെ പുറംത്തോട് ഉപയോഗപ്പെടുത്തുന്നു.

5. ജാതിക്കാ തൈലം വേദനാ സംഹാരി കൂടിയാണ്

6. രക്തത്തിലെ ഗ്ലൂക്കോസിൻ്റെ അളവ് കുറയ്ക്കുവാൻ ജാതിക്കായക്ക് കഴിവുണ്ട്

7. പ്രമേഹമുള്ളവരിൽ കാണുന്ന തീഷ്ണമായ വേദന കുറയ്ക്കുവാൻ ജാതി തൈലത്തിന് കഴിയുന്നു.

8. ഉറങ്ങാൻ കിടക്കുമ്പോൾ ഒരു ഗ്ലാസ് ചുടു പാലിൽ ജാതിക്ക ചേർത്ത് കുടിച്ചാൽ നല്ല ഉറക്കം ലഭിക്കുവാൻ സഹായിക്കുന്നു. ടെൻഷൻ കുറയ്ക്കുവാനും, മനസ്സ് ശാന്തമാക്കുവാനും ഇത് സഹായിക്കുന്നു.

9. ജാതി പത്രിയും തേനും നല്ല നാടൻ കോഴി മുട്ട പകുതി വേവിൽ കഴിച്ചാൽ ലൈംഗിക ശക്തി കൂടുന്നു.
സംഭോഗത്തിന് ഒരു മണിക്കൂർ മുമ്പ് കഴിച്ചാൽ രതി സുഖം ലഭിക്കുന്നതാണ്.

10. പുരുഷൻ്റെ ജനനേന്ദ്രിയത്തിൽ ജാതിക്ക അരച്ച്  പുരട്ടിയാൽ രതി സുഖം കൂടുന്നു.

11. ജാതിക്ക വെറ്റില നീരിനോടൊപ്പം ചവച്ചിറക്കിയാൽ ലൈംഗിക ശക്തി കൂടുന്നു

12. ഗർഭ കാലത്തെ ഛർദ്ദിയ്ക്ക് ജാതിക്ക തേനിൽ അരച്ച് കുടിച്ചാൽ ശമനം വരുന്നതാണ്

13. ജാതിക്കയുടെ പൊടി, ആപ്പിൾ നീര് വയർ കടി മാറുന്നു.

14. രാത്രി മുഴുവൻ അകാരണമായി കരഞ്ഞ് കൊണ്ടിരിക്കുന്ന കുട്ടികൾക്ക് തേനിൽ ജാതിക്ക അരച്ച് കൊടുത്താൽ ആശ്വാസം കിട്ടുന്നതാണ്.

15. ഛർദിക്ക് കരിക്കിൻ വെള്ളത്തിൽ ജാതിക്ക അരച്ച് കൊടുക്കാം.

ഭിഷഗ്വരൻ്റെ ഉപദേശപ്രകാരവും, അളവുകൾ കൃത്യമായും പാലിച്ച് ജാതിക്കയെ ചികിത്സയ്ക്ക് ഉപയോഗപ്പെടുത്തേണ്ടതുണ്ട്.

Plantation
Fruit garden
Butterfly gardening in Kerala
Miyawaki forest
Tree transplantation in Kerala
Pruning
Landscape gardening in Kerala

Nellickal nursery

An ISO 9001-2015 Certified Nursery & Certified Servies

അനീഷ് നെല്ലിക്കൽ (Anish nellickal) - 9946709899

Whatsapp - 9946881099

www.nellickalnursery.com



         

  Plantation

Fruit garden in Kerala
Butterfly gardening in Kerala
Miyawaki forest in Kerala 
Tree transplantation in Kerala
Pruning
Landscape gardening in Keral
Top plant nursery in Kerala 
Top plant nursery in India 
Plant nursery in Kerala 
Plant nursery in Ponnani 

Plant nursery in Malappuram Near me near by nurseries best plant nursery


ഫല വൃക്ഷത്തോട്ടം (Fruit Garden in Ponnani Malappuram Kerala India

           നെല്ലിക്കൽ നഴ്സറി (Nellickal nursery)

Schoolpadi, Veliancode, Ponnani, Malappuram Dt, Kerala - India

 Anish nellickal - 9946709899
Whatsapp - 9946881099

          
തായ്ലൻ്റ് ചാമ്പ




ഫ്രൂട്ട് ഗാർഡൻ 

ഭക്ഷ്യോത്പാദനത്തിനായി കൃഷി ചെയ്യുന്ന മരങ്ങളുടെയും ചെടികളുടെയും കൂട്ടമാണ് ഫല വൃക്ഷങ്ങളുടെ തോട്ടം അഥവാ ഫ്രൂട്ട് ഗാർഡൻ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. വാണിജ്യോൽപാദനത്തിനായും വീട്ടാവിശ്യത്തിനായും വളർത്തുന്ന ഫല വൃക്ഷങ്ങളാണ് പ്രധാനമായും ഇവിടെ ഉത്പാദിപ്പിക്കപ്പെടുന്നത്.

ഉഷ്ണ മേഖലാ, മിതോഷ്ണ മേഖല പഴങ്ങൾ നൽകുന്ന സ്വദേശിയും വൈദേശികവുമായ സസ്യങ്ങളെ സംയോജിപ്പിച്ച് കൊണ്ട് സ്ഥല പരിമിതിക്കനുസരിച്ച് ശാസ്ത്രത്തെ കൂട് പിടിച്ച് വീടുകളിലൊ പുറം സ്ഥലങ്ങളിലൊ വെയിൽ, തണൽ, കാറ്റിന്റെ വേഗത കണക്കാക്കി ചെടികൾ നട്ട് പരിപാലിക്കാം.

ഉഷ്ണ മേഖലാ പ്രവിശ്യകളിൽ ആ സ്വഭാവം കാണിക്കുന്ന ചെടികൾ തിരഞ്ഞെടുത്ത് ശീതമേഖലാ പ്രദേശങ്ങളായ കേരളത്തിലെ ഇടുക്കിയിലെ കാന്തല്ലൂർ ഭാഗങ്ങളിൽ ആപ്പിൾ, സബർജില്ലി, പ്ലംസ്, തുടങ്ങിയവ പോലുള്ളവ തിരഞ്ഞെടുത്ത് കായിക പ്രവർദ്ധന മുറകളിലൂടെ ഉണ്ടാക്കിയെടുത്ത കാർഷിക നടിൽ വസ്തുക്കൾ കൊണ്ട് ഓരോ സസ്യങ്ങളുടെയും വളർച്ചാ സ്വഭാവങ്ങൾക്കനുസരിച്ച് കൃത്യമായ അകലം പാലിച്ച് കൊണ്ടും വളരെ മനോഹരമായും ചെടി നടാൻ ശ്രമിക്കുമ്പോൾ അടി വളമായി ധാരാളം ഉണക്ക ചാണകം അല്ലെങ്കിൽ മണ്ണിര കമ്പോസ്റ്റ് അല്ലെങ്കിൽ മറ്റ് ജൈവ വളങ്ങൾ നിർബന്ധമായി ഇട്ടു കൊടുക്കേണ്ടതുണ്ട്.

തൈകളുടെ വളർച്ചക്കനുസരിച്ച് ദുർബലതയുള്ളതും ശോഷിച്ചതുമായ ചില്ലകളെ പ്രൂണിംങ്ങ് (കവാത്ത്) ചെയ്ത് പ്രധാന തടിയ്ക്കും ചില്ലകൾക്കും ദൃഢത വരുത്തേണ്ടത് അത്യന്ത്യാപേഷിതമാണ്. അതുപോലെ ആദ്യമായി പുഷ്പ്പിക്കുന്ന എല്ലാ പൂക്കളെയും നുള്ളി കളയുകയും വേണം ; കാരണം ആ പൂക്കളെ കായ്പ്പിക്കുവാൻ നിർത്തിയാൽ ചെടിയുടെ ശാരീരിക ക്ഷമതയ്ക്ക്(ഫിസിയോളജിക്കൽ മെച്ച്യൂരിറ്റി) കോട്ടം വരും. സസ്യ പരിപാലനം എന്നത് ഒരു തുടർ പരിപാടിയായതിനാൽ തോട്ടത്തിലെ ശത്രു സംഹാര പ്രക്രിയ ജൈവ കീടനാശിനി മതിയോ രാസ കീടനാശിനി മതിയോ എന്ന് നമ്മൾ തീരുമാനിക്കണം. നല്ല വൃത്തിയോടെ വിളവെടുക്കാൻ ശ്രമിച്ചങ്കിലെ വീട്ടാവിശ്യത്തിനായാലും വാണിജ്യാവിശ്യത്തിനായാലും മുല്യം കാണുകയുള്ളു. മരങ്ങൾ ഒരുപാട് കാലം വിളവ് നൽകി കഴിഞ്ഞാൽ 'മരങ്ങളിലെ പുനർ യൗവനം' എന്ന പ്രക്രിയ വഴി മരത്തിന്റെ വാർദ്ധക്യത്തെ കുറച്ച് കൊണ്ട് കൈ വട്ടകയിൽ നിന്ന് വിളവ് എടുക്കാനും സാധിക്കുന്നു. ഈ പ്രക്രിയ വഴി മിക്ക മരങ്ങളിലും അർബുദം പിടിപ്പെട്ടതു പോലെ കാണുന്ന ഇത്തിൾക്കണ്ണി ശല്ല്യം മാറുന്നു.

മരങ്ങളെ വേറൊരു സ്ഥത്തേക്ക്, മാറ്റി നടാൻ ''മരം മാറ്റി നടൽ'' എന്ന ശാസ്ത്ര ശാഖ വഴി ഇന്ന് സാധിക്കുന്നു. പാരിസ്ഥിക പ്രശ്നങ്ങൾ ഉളവാക്കുന്നതും വിഷം അടങ്ങിയതും, അലർജി വരുത്തുന്നതുമായ ഫല വൃക്ഷ തൈകൾ നടാതെ നോക്കേണ്ടതുണ്ട്. കൂടാതെ അയൽപക്കത്തെക്ക് കൊമ്പുകൾ വളർന്ന് ഇല പൊഴിക്കുന്നത് നിയമ വിരുദ്ധമാണ്, വൈദ്യുത കമ്പികൾ പോകുന്നിടത്ത് മരങ്ങൾ നടാതിരിക്കുന്നതാണ് നല്ലത്.

ഈ ആധുനിക യുഗത്തിൽ വൈദേശികളായ എണ്ണിയാൽ ഒടുങ്ങാത്ത അത്ര ഉഷ്ണ മേഖലാ ഫല വൃക്ഷങ്ങൾ ഇന്ന്  ലഭ്യമാണ്. വരുമാനം ലഭിക്കുന്നതിന് വേണ്ടി ചില ഫല വൃക്ഷ തൈകൾ മാത്രം പ്രത്യേകം തിരഞ്ഞെടുത്ത് കൃഷി ചെയ്യാവുന്നതാണ്.

Nellickal nursery 
Plantation
Fruit garden in Kerala
Butterfly gardening in Kerala
Miyawaki forest
Tree transplantation in Kerala
Pruning
Landscape gardening in Kerala


An ISO 9001-2015 Certified Nursery & Certified Servies

അനീഷ് നെല്ലിക്കൽ (Anish nellickal ) -  9946709899

Whatsapp - 9946881099


 Plantation
Fruit garden in Kerala
Butterfly gardening in Kerala
Miyawaki forest in Kerala 
Tree transplantation in Kerala
Pruning
Landscape gardening in Keral
Top plant nursery in Kerala 
Top plant nursery in India 
Plant nursery in Kerala 
Plant nursery in Ponnani 
Plant nursery in Malappuram  Near me near by nurseries best plant nursery