Anish nellickal®
പറിച്ചു നടൽ ? What is Tree Transplantation?
ഒരു മരത്തെ മറ്റൊരു സ്ഥലത്തേക്ക് മാറ്റി നടുന്ന പ്രക്രിയയെ പറിച്ചു നടൽ അഥവാ ട്രീ ട്രാൻസ്പ്ലാന്റേഷൻ (Tree Transplantation /Tree Transplanting / Tree Relocation എന്ന് പറയുന്നു.
വിദേശ രാജ്യങ്ങളിലും, ഇന്ത്യയിലെ ചില സംസ്ഥാനങ്ങളിലും ട്രീ ട്രാൻസ്പ്ലാൻ്റേഷൻ എന്ന ശാസ്ത്ര ശാഖ വിജയകരമായി ചെയ്ത് വരുന്നുണ്ടെങ്കിലും നമ്മുടെ കേരളത്തിൽ ഇത് പ്രചാരത്തിൽ വന്നത് ഈ അടുത്ത കാലത്താണ്.
പുതിയ വീട്, അല്ലെങ്കിൽ കെട്ടിടങ്ങൾ നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലങ്ങളിൽ നിന്നോ, റോഡ് വികസനത്തിൻ്റെ ഭാഗമായോ അവിടെ നില കൊള്ളുന്ന മരങ്ങളെയോ, കാറ്റിലും മറ്റും നിലംപതിച്ച മരങ്ങളെയും, വെട്ടിമാറ്റാതെ മറ്റൊരു ഇടത്തേയ്ക്ക് മാറ്റി സ്ഥാപിക്കാൻ ഈ ടെക്നോളജി ഉപയോഗിച്ച് വരുന്നു. കൂടാതെ ലാൻ്റ് സ്കേപിങ്ങ് ഗാർഡനിലേക്കുള്ള ആവിശ്യാർത്ഥം ഈ പ്രക്രിയ ഉപയോഗപ്പെടുത്തി വരുന്നു.
ഒരു മരം മാറ്റി നടുവാൻ പദ്ധതിയിടുമ്പോൾ പല ഘടകങ്ങളും നോക്കേണ്ടതുണ്ട്.
പറിച്ചു മാറ്റാൻ ഉദ്ദേശിക്കുന്ന മരം നിലക്കൊള്ളുന്ന ഭാഗത്ത് ചുവന്ന മണ്ണ്, കളിമണ്ണ് പോലുള്ള ഉറച്ച മൺ പ്രദേശങ്ങളിൽ വിജയ സാധ്യത കൂടുന്നു.
മരം പറിച്ചു നടുവാൻ മറ്റൊരു ഭാഗത്തേക്ക് കൊണ്ടു പോകുമ്പോൾ പ്രധാനമായും വാഹന ഗതാഗതം സുഗമമെന്ന് ഉറപ്പിക്കണം. വണ്ടിയുടെ ചക്രം സൈറ്റിൽ മണ്ണിൽ താഴ്ന്ന് പോകില്ലായെന്ന് ഉറപ്പ് വരുത്തണം. കൂടാതെ റോഡിൻ്റെ വീതി, മരം കൊണ്ടു പോകുമ്പോൾ ഉള്ള വാഹനത്തിൻ്റെ ഉയര ക്രമവും വൈദ്യുത ലൈനുകളുടെ തടസ്സങ്ങൾ മുതലായവയും ഏറെ ശ്രദ്ധിക്കണം.
മൂല്യം കുറഞ്ഞ മരങ്ങളെയും, പറിച്ചു നടലിന് ശേഷമുള്ള അതി ജീവന നിരക്ക് കുറഞ്ഞവയും, കൂടുതൽ പ്രായമുള്ളവയും, അസന്തുലിതമായതും, അനാരോഗ്യമുള്ളതും, വിള്ളലുകളും, പൊട്ടലുകളുള്ള മരങ്ങളെയും ഒഴിവാക്കാം. പറിച്ചു നടേണ്ട വൃക്ഷത്തിൻ്റെ ആരോഗ്യം, രൂപം ഘടന മുതലായവ പ്രധാന ഘടകങ്ങളാണ്.
പറിച്ചു നട്ട വൃക്ഷത്തിന് സ്വയം നില നിർത്താൻ ആവശ്യമായ വേരുകൾ പുനസ്ഥാപിക്കാൻ കഴിയണം. പറിച്ച് നടലിന് ശേഷമുള്ള വൃക്ഷങ്ങളുടെ ആയുസും ആരോഗ്യവും നടലിന് മുമ്പ് പരിഗണിക്കേണ്ടതുണ്ട്.
മാറ്റി നടുവാൻ ഉദ്ദേശിക്കുന്ന മരങ്ങളെ ഉചിതമായ പ്രൊജക്റ്റ് സൈറ്റിനുള്ളിൽ പറിച്ച് നടുന്നതിന് മുൻഗണന നൽകണം. അങ്ങിനെ നടലിനു ശേഷം മരങ്ങളുടെ അതി ജീവന നിരക്ക് വർദ്ധിപ്പിക്കാനും, നഷ്ടം കുറയ്ക്കുവാനും സാധിക്കുന്നു.
വലിയ മരങ്ങൾ നടുന്നതിന് നംവബർ ഡിസംബർ അനുകൂല മാസങ്ങളാണ്.
വസന്തക്കാലത്തിൽ ഇല പൊഴിയും മരങ്ങൾ മാറ്റി നടാനും, വസന്തക്കാലത്തിൻ്റെ തുടക്കത്തിലും, വേനൽക്കാലത്തും അതായത് ആഗസ്റ്റ്റ്റ് അവസാനം മുതൽ സെപ്തംബർ പകുതി വരെയും നിത്യ ഹരിത മരങ്ങൾ മാറ്റി നടുവാൻ അനുയോജ്യമാണ്.
കൊടും വേനൽ സമയം മരങ്ങൾ പറിച്ചു നടാൻ ഉചിതമല്ല, സസ്യ സ്വേദന / ബാഷ്പീകരണ നിരക്ക് ഈ സീസണിൽ കൂടുതലാണ്.
മാറ്റി നടുവാൻ സാധിക്കുന്ന ചില വൃക്ഷങ്ങൾ:
വിദേശ രാജ്യങ്ങളിൽ മരങ്ങൾ പറിച്ച് നടുമ്പോൾ കൊമ്പുകളും ചില്ലകളും പേരിന് പോലും വെട്ടി മാറ്റുന്നില്ല, റോഡിൻ്റെ വീതിയും, ഉയരവും തടസമാകുന്നില്ല. ജന തിരക്ക് കുറഞ്ഞ പൊതു അവധി ദിവസങ്ങളിലും ട്രീ ട്രാൻസ്പ്ലാൻ്റേഷന് തിരഞ്ഞെടുക്കുന്നു.
പ്രത്യേക പ്രാധാന്യവും, ഉയർന്ന സംരക്ഷണ മൂല്ല്യങ്ങളുമുള്ള മരങ്ങൾ (Native species), തെങ്ങ്, വലിയ അലങ്കാര പനകൾ, പൈതൃക വൃക്ഷ(Heritage tree)ങ്ങളായ അരയാൽ, പേരാൽ തുടങ്ങിയവയും, ആര്യവേപ്പ്, ഉങ്ങ്, മാവ്, ഞാവൽ, കുവളം, അശോകം, അരണ മരം, പുളി, പ്ലാവ്, എളന്തപ്പഴം, ചന്ദനം, മുരിങ്ങ, നെല്ലി, ഗുൽമോഹർ, സിൽക്ക് ക്രോട്ടൺ, ഇലിപ്പ, നീർമരുത്, കരിങ്ങാലി, ചരക്കൊന്ന, ഇലവ്, പേര, കദംബ തുടങ്ങി അനവധി ഇന്ത്യൻ സ്പീഷ്യസുകളും, ഇന്ത്യയിലെ ചില വിദേശ ഇനങ്ങളും വിജയകരമായി ട്രീ ട്രാൻസ്പ്ലാൻ്റേഷൻ നടത്താമെങ്കിലും, വിദേശ വൃക്ഷ ഇനങ്ങളായ അകേഷ്യ, യൂക്കാലിപ്സ്, കാഷ്യറൈന (കാറ്റാടി), ജൂലിഫ്ലോറ തുടങ്ങിയവ മാറ്റി നടാറില്ല.
എങ്ങിനെ മരങ്ങൾ മാറ്റി നടാം ?
പറിച്ചു നടുവാൻ ഉദ്ദേശിക്കുന്ന മരത്തിൻ്റെ ചുറ്റളവ് കണക്കാക്കി മരത്തിന് ചുറ്റും കുമ്മായം കൊണ്ട് അടയാളപ്പെടുത്തിയ ശേഷം മണ്ണ് മാന്തി യന്ത്രവും, മാനവശേഷിയും ഉപയോഗിച്ച് മരത്തിന്റെ ചുറ്റിൽ നിന്നും മണ്ണെടുത്ത് ശേഷം വേരുകൾ പ്രൂണിങ്ങ് ചെയ്ത് കുമിൾ ബാധ ഒഴിവാക്കാൻ കുമിൾ നാശിനിയും പുരട്ടി ശേഷം റൂട്ട് ഹോർമോൺ അല്ലെങ്കിൽ ചിരട്ടക്കരികൾ(Charcoal) വേരു ഭാഗങ്ങളിൽ പുരട്ടി റൂട്ട് ബോൾ (Root ball) തയ്യാറാക്കേണ്ടതുണ്ട്.
റൂട്ട് ബോൾ തയ്യാറാക്കൽ സ്പീഷ്യസ്, സ്വഭാവം, സ്ഥാനം(ലൊക്കേഷൻ) എന്നിവ അനുസരിച്ച് റൂട്ട് ബോൾ വലുപ്പം വ്യത്യാസപ്പെടുന്നു. റൂട്ട് ബോളിൻ്റെ വലുപ്പം / റൂട്ട് സിസ്റ്റത്തിൻ്റെ ഗുണ നിലവാരം, മതിയായ വളർച്ച ഉറപ്പാക്കാൻ കൂടുതൽ വേരുകൾ ഉൾക്കൊള്ളുവാൻ വലിയ മരങ്ങൾക്ക് വലിയ റൂട്ട് ബോൾ ആവശ്യമാണ്.
ട്രീ ട്രാൻസ്പ്ലാൻ്റേഷന് ആവശ്യമായ ഉപകരണങ്ങൾ:
റൂട്ട് പ്രൂണിങ്ങ് എക്യൂപ്മെൻ്റ്സ്, ഷവൽ ലിഫ്റ്റിങ്ങ് കേബിൾ, ചെയിൻ, സ്ട്രാപ്പ്, ക്രയിൻ, മണ്ണ് മാന്തി യന്ത്രം മുതലായവ.
അനീഷ് നെല്ലിക്കൽ |
Nellickal nursery® is an Agricultural best plant nursery enterprise established in 1999 on December 01 on the steps of Veliyancode Schoolpadi in Ponnani Taluk, Malappuram District Kerala India. Plant Nursery Founder Environmentalist Anish nellickal® provides the No:1 service. Fruit Garden setting, Butterfly Gardening and Butterflies Larval Host plants and Nectar plants sale, Rejuvenation Therapy in Trees (Rejuvenation Technology in Trees), Pruning and Hard Pruning services in fruit pants, Tree Transplantation (Tree Relocation / Tree Burlapping services / Tree Shifting Technology / Tree Moving method
/ Trees Translocation), Miyawaki Foresting (Crowd foresting), Man-made Foresting, Landscaping Gardening, Lawn Grass setting and Lawn Mowing Maintenance Service, Indoor Gardening, Medicinal Gardening, Bonsai Making, Water Bonsai, Bonsai Training, Vertical Gardening, Kokedama Gardening, Birth Star plant setting, Zodiac tree set, Vegetative Plant propagation training, Agriculture consultancy, top Plant nursery set, Nursery management, service in all over Kerala and some another state.
Nellickal nursery® plant nursery Thiruvananthapuram, Pathanamthitta, Kollam, Alappuzha, Idukki, Kottayam, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Kannur, Wayanad, Kasaragod on services provided.
Two Nature clubs are operating on this nursery campus. “Plant Village Charitable Society” (Reg.No: MPM/CA/765/2017), “Plant Aqua and Fish Conservation of India” (Reg.No: MPM/CA/416/2016).
Nellickal nursery®
Anish nellickal®: 9946709899
Nellickal nursery Google Search Link
Nellickal nursery Facebook Link
Whatsapp No: 9946881099
നെല്ലിക്കൽ നഴ്സറി |
Tree transplantation in india
Tree transplantation in malappuram
Tree transplantation in kerala
Pruning in kerala
Miyawaki forest in kerala
Plantation crops in kerala
Fruit garden setting in kerala
Butterfly gardening in kerala
Rejuvenation therapy in trees
Landscape gardening in kerala
Plant nursery in kerala
Plant nurseries in kerala
Plant nurseries in malappuram
Plant nursery in malappuram