Search This Blog

9.8.20

ശലഭോദ്യാനം Butterfly Gardening Plant nursery in Ponnani Malappuram Kerala India



                                                                   Anish nellickal®
ശലഭോദ്യാനം / Butterfly Gardening?

    
ചിത്രശലഭങ്ങളെ നമ്മുടെ പരിസരങ്ങളിലേക്ക് കൊണ്ടുവരുന്നതിനും വരും തലമുറയ്ക്ക് കൈമാറുന്നതിനുമുള്ള മാർഗ്ഗമാണ് ചിത്രശലഭ ഉദ്യാനങ്ങൾ. പൂന്തോട്ട നിർമ്മാണത്തിൽ ഒരു പുതിയ വഴിത്തിരിവാകുകയാണ് ശലഭോദ്യാനങ്ങളും ബയോ പാർക്കുകളും.തനത് ആവാസ വ്യവസ്ഥകൾ ആസ്വദിക്കുന്നതിനും സംരക്ഷിക്കുന്നതിനുമുള്ള ഉദ്യമമാണ് മേൽ പറഞ്ഞ ഉദ്യാനങ്ങൾ. ചെടികൾക്കും പൂക്കൾക്കും പുറമെ വ്യത്യസ്ഥ വർണ്ണങ്ങളിൽ പാറിക്കളിക്കുന്ന പൂമ്പാറ്റകളും തുമ്പികളും പക്ഷികളുമുള്ള ഉദ്യാനമാണ് ഇന്നത്തെ ട്രെൻഡ്.

    ചിത്രശലഭങ്ങളെ പറ്റി:

 ചിത്രശലഭങ്ങൾ ലെപ്പിഡോപ്റ്റീറ(Lepidoptera) എന്ന ഗോത്ര വർഗ്ഗത്തിൽപ്പെടുന്നു. ലോകത്താകമാനം ഏകദേശം ഇരുപതിനായിരത്തോളവും ഇന്ത്യയിൽ ആയിരത്തഞ്ഞൂറും ചിത്രശലഭങ്ങൾ ഉണ്ടെന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു. ഉഷ്ണ മേഖല മഴക്കാടുകളിലാണ് ചിത്ര ശലഭങ്ങൾ ഏറ്റവും അധികം കാണപ്പെടുന്നത്. ചിത്രശലഭങ്ങളെ കൂടാതെ നിശാശലഭങ്ങളും ഉണ്ട്. ചിത്രശലഭങ്ങൾ പകൽ സമയത്തും നിശാശലഭങ്ങൾ രാത്രി സമയത്തും പാറി നടക്കുന്നവയാണ്. ചിത്രശലഭങ്ങളെ നിശാശലഭങ്ങളിൽ നിന്ന് വേർത്തിരിച്ചറിയാനുള്ള എളുപ്പ മാർഗ്ഗം അഗ്ര ഭാഗം വീർത്ത അവയുടെ സ്പർശനിയാണ്.
   
  നമ്മുടെ പൂമ്പാറ്റകൾ:

കേരളത്തിൽ ഏകദേശം 330 തരം ചിത്രശലഭങ്ങൾ കാണപ്പെടുന്നു. ഇവയിൽ പലതും മുൻ കാലങ്ങളിൽ നമ്മുടെ നാട്ടിൽ സുലഭമായിരുന്നു. വികസന പ്രവർത്തനങ്ങളുടെ ഫലമായി പ്രകൃതിദത്തമായ ആവാസ വ്യവസ്ഥകൾ നശിപ്പിക്കപ്പെടുന്നതാണ് പലയിനം ചിത്രശലഭങ്ങളുടെയും നില നില്പിനെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. പശ്ചിമ ഘട്ടത്തിലെ വന പ്രദേശങ്ങളിലാണ് ഭൂരിഭാഗം ചിത്ര ശലഭങ്ങളും കണ്ടു വരുന്നത്. അതിനാൽ വന സംരക്ഷണം ചിത്രശലഭങ്ങളുടെ നിലനില്പിന് അത്യന്താപേക്ഷിതമാണ്.

 ആശയവും ലക്ഷ്യങ്ങളും:

    വിവിധയിനം ചിത്രശലഭങ്ങളെ അവയ്ക്ക് അനുയോജ്യമായ ആവാസ വ്യവസ്ഥയും പാരിസ്ഥിക ഘടനകളും നൽകി പരിപാലിക്കുക എന്നതാണ് ചിത്രശലഭോദ്യാനത്തിലൂടെ ഉദ്ദേശിക്കുന്നത്. പ്രാദേശിക ജീവ ജാലങ്ങളെ പരിരക്ഷിക്കാനും ജൈവ വൈവിധ്യ സംരക്ഷണത്തെ പറ്റി ജനങ്ങളെ ബോധവാന്മാരാക്കാനും ഇത്തരം ഉദ്യാനങ്ങൾ സഹായിക്കുന്നു.

   എങ്ങിനെ നിർമ്മിക്കാം?

 ശലഭോദ്യാനമൊരുക്കുന്നതിന് ആദ്യം വേണ്ടത് അതത് പ്രദേശത്ത് വരുന്ന ചിത്രശലഭങ്ങളെ കുറിച്ചുള്ള അറിവാണ്. ചിത്രശലഭങ്ങളുടെ വൈവിധ്യം അതത് പ്രദേശത്തിന്റെ ജൈവ വൈവിധ്യത്തെയും പാരിസ്ഥിക ഘടനയേയും ആശ്രയിച്ചിരിക്കുന്നു. ചിത്രശലഭങ്ങളുടെ ജീവിതത്തിൽ പ്രധാനമായും രണ്ട് ഘട്ടങ്ങളാണുള്ളത്.

1. പ്രത്യേക ഭക്ഷ്യ സസ്യങ്ങളുടെ ഇല ഭക്ഷിക്കുന്ന പുഴു (Caterpillar).

2. വിവിധയിനം സസ്യങ്ങളുടെ പൂക്കളിൽ     നിന്ന് തേൻ നുകർന്ന് ജീവിക്കുന്ന ചിത്രശലഭം.

പെൺ ചിത്രശലഭങ്ങൾ അനുയോജ്യമായ ഭക്ഷ്യ സസ്യങ്ങളുടെ ഇലകളിലണ് മുട്ടയിടാറുള്ളത്. ഇവയെ ആതിഥേയ സസ്യം അഥവ Larval host plant എന്നാണ് വിളിക്കുക. പൂക്കളും പൂക്കളിൽ തേനുമുണ്ടായതു കൊണ്ട് കാര്യമില്ല;അവയിൽ പൂമ്പാറ്റകൾ മുട്ടയിടുകയില്ല. പൂമ്പാറ്റകളെ സ്ഥിരമായി പൂന്തോട്ടത്തിൽ നില നിർത്തണമെന്നുണ്ടെങ്കിൽ അവയ്ക്ക് മുട്ടയിടാനുള്ള ആതിഥേയ സസ്യങ്ങളും തോട്ടത്തിൽ നില നിർത്തേണ്ടതാണ്. കാരണം തോട്ടത്തിലെത്തുന്ന പൂമ്പാറ്റകൾക്ക് മുട്ടയിടുന്നതിനും പുഴു ദശയിലും തുടർന്ന് പൂമ്പാറ്റയായും ജീവിക്കാനുള്ള ഭക്ഷ്യ സസ്യങ്ങൾ തോട്ടത്തിൽ ലഭ്യമായിരിക്കണം. അനുയോജ്യമായ ഭക്ഷ്യ സസ്യങ്ങൾ, കാലാവസ്ഥാ ഘടകങ്ങൾ, ആവാസ വ്യവസ്ഥാ ഘടകങ്ങൾ എന്നിവയാണ് ചിത്രശലഭോദ്യാന നിർമ്മിതിയിൽ ശ്രദ്ധിക്കേണ്ട പ്രധാന ഘടകങ്ങൾ. ചിത്രശലഭോദ്യാന നിർമ്മിതിയ്ക്ക് ആദ്യമായി ചെയ്യേണ്ടത് സ്ഥലത്തിന് അനുയോജ്യമായ ഒരു പ്ലാൻ ഉണ്ടാക്കുകയാണ്. സാധാരണയായി ഉദ്യാനത്തിലൂടെ നടന്ന് ചിത്രശലഭങ്ങളെ നിരീക്ഷിക്കുന്നതിനായി ഒരു നടപ്പാത (Track path) നിർമ്മിക്കാറുണ്ട്. ഈ പാതയിലൂടെ ഇരുവശങ്ങളിലുമായി വിവിധ ആവാസ വ്യവസ്ഥകളെ ഉൾക്കൊള്ളിച്ച് ഉദ്യാനം നിർമ്മിക്കണം.

  ആവാസ വ്യവസ്ഥകൾ:

       സൂര്യപ്രകാശം ലഭിക്കുന്ന തുറസ്സായ പ്രദേശങ്ങൾ, തണൽ ലഭിക്കുന്ന സ്ഥലങ്ങൾ, ചതുപ്പ് സ്ഥലങ്ങൾ, വള്ളിപ്പടർപ്പുകൾ, വൻ വൃക്ഷങ്ങൾ, മുളങ്കാടുകൾ തുടങ്ങിയ ആവാസ വ്യവസ്ഥകൾ പല ചിത്രശലഭങ്ങൾക്കും അനുയോജ്യമാണ്. വൻ വൃക്ഷങ്ങൾ ചുട്ടിമയൂരി(Paris peacok), കൃഷ്ണ ശലഭം(Blue mormo) ചുട്ടിക്കറുപ്പൻ(Red helan) തുടങ്ങി പല ദ്രുതഗതിയായ ചിത്രശലഭങ്ങൾക്കും ചേക്കേറാനുള്ള സ്ഥലങ്ങളായി വർത്തിയ്ക്കുന്നു. ഓരോയിനം ശലഭത്തിനും അനുയോജ്യമായ ആവാസവ്യസ്ഥകൾ ഒരുക്കുക വഴി വിവിധയിനം ചിത്രശലഭങ്ങളെ ഉദ്യാനത്തിൽ നിലനിർത്താനാവും.

                                          
                 ഗണപതി  നാരകത്തിന്റെ ഇലയിൽ  നാരക കാളിയുടെ ലാർവ 


  നാരകക്കാളി (Common momon)

  Papilio polytes (മോർമോൺ ചിത്രശലഭം).

 ഗണപതിനാരകം - Citron

 ശാസ്ത്രീയ നാമം - Citrus medica

 കുടുംബം - Rutaceae         

           
                                          

                                          നാരകകാളിയുടെ സമാധി ഘട്ടം 


      

                            വെള്ളരിക്ക് / Calotropis


ശാസ്ത്രീയ നാമം - Calotropis gigantea

കുടുംബം - Apocynaceae

Propagation: Seed, Cuttings

ധാരാളം സൂര്യപ്രകാശം ആവശ്യമായ ഒരു ഔഷധ ചെടിയാണിത്.

Nectar plant for the following species :

1. Tarucus balkanica

2. Tarucus indica

3. Danaus chrysippus ( എരുക്കിതപ്പി / Plain tiger butterfly)

4. Danus genutia

Larval host plants for the following species :

1. Danaus chrysippus

      

മഞ്ഞത്തകരമുത്തി ശലഭത്തിന്റെ (Catopsilia pomona) ലാർവ തൻറെ  ആതിഥേയ  വൃക്ഷമായ കണിക്കൊന്ന മരത്തിൽ.

   
                                       വയൽച്ചുളളി

ശാസ്ത്രീയ നാമം - Hygrophila auriculata
കുടുംബം - Acanthaceae
കായിക പ്രവർദ്ധനം - വിത്ത്, ഇള തിരിക്കൽ(സെപ്പെരേഷൻ).
ധാരാളം സൂര്യപ്രകാശം ആവശ്യമായ ഒരു ഔഷധ സസ്യമാണിത്.

താഴെ പറയുന്ന ചിത്രശലഭങ്ങളുടെ ആദിഥേയ സസ്യമാണ് (Larval host plant) വയൽച്ചുള്ളി.

1. Junonia almana

2. Junonia atlites

3. Zizula hylax

4. Junonia hierta

5. Junonia iphita

6. Junonia orithya

7. Junonia lemonias


                
                              Tithonia / Mexican sunflower

ശാസ്ത്രീയ നാമം - Tithonia diversifolia

കുടുംബം - Asteraceae

Propagation: Seed

മൊണാർക്ക് ശലഭങ്ങളുടെ നെക്ടർ പ്ലാന്റാണ് ഈ ചെടി.

     

     അരയാൽ Peepal tree 

ശാസ്ത്രീയ നാമം - Ficus religiosa 

കുടുംബം - Moraceae 

കായിക പ്രവർധനം - വിത്ത്, കട്ടിങ്ങ്സ്, ലെയറിങ്ങ്.

     

                           

       
       

       

  
                                                         വിടരാപ്പൂവ്  ( Hamelia  plant )                                   

Firebush, Hummingbird bush.

ശാസ്ത്രീയ നാമം - Hamelia patent
കുടുംബം - Rubiaceae

കായിക പ്രവർദ്ധനം - വിത്ത്, കട്ടിംങ്ങ്സ്

ധാരാളം സൂര്യപ്രകാശം ആവിശ്യമായ സസ്യമാണ്.
Black swallow tail, Zebra long wing മറ്റ് ശലഭങ്ങളും, ഹമിംങ്ങ് ബേർഡുകളും തേൻ നുകരാൻ വരുന്നു.



          
Nellickal nursery® is an Agricultural best plant nursery enterprise established in 1999 on December 01 on the steps of Veliyancode Schoolpadi in Ponnani Taluk, Malappuram District Kerala India. Plant Nursery Founder Environmentalist Anish nellickal® provides the No:1 service. Fruit Garden setting, Butterfly Gardening and Butterflies Larval Host plants and Nectar plants sale, Rejuvenation Therapy in Trees (Rejuvenation Technology in Trees), Pruning and Hard Pruning services in fruit pants, Tree Transplantation (Tree Relocation / Tree Burlapping services / Tree Shifting Technology / Tree Moving method   / Trees Translocation), Miyawaki Foresting (Crowd foresting), Man-made Foresting, Landscaping Gardening, Lawn Grass setting and Lawn Mowing Maintenance Service, Indoor Gardening, Medicinal Gardening, Bonsai Making, Water Bonsai, Bonsai Training, Vertical Gardening, Kokedama Gardening, Birth Star plant setting, Zodiac tree set, Vegetative Plant propagation training, Agriculture consultancy, top Plant nursery set, Nursery management, service in all over Kerala and some another state. Nellickal nursery® plant nursery Thiruvananthapuram, Pathanamthitta, Kollam, Alappuzha, Idukki, Kottayam, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Kannur, Wayanad, Kasaragod on services provided. Two Nature clubs are operating on this nursery campus. “Plant Village Charitable Society” (Reg.No: MPM/CA/765/2017), “Plant Aqua and Fish Conservation of India” (Reg.No: MPM/CA/416/2016).
 Nellickal nursery® 


   Nellickal nursery® is an Agricultural best plant nursery enterprise established in 1999 on December 01 on the steps of Veliyancode Schoolpadi in Ponnani Taluk, Malappuram District Kerala India. Plant Nursery Founder Environmentalist Anish nellickal® provides the No:1 service. Fruit Garden setting, Butterfly Gardening and Butterflies Larval Host plants and Nectar plants sale, Rejuvenation Therapy in Trees (Rejuvenation Technology in Trees), Pruning and Hard Pruning services in fruit pants, Tree Transplantation (Tree Relocation / Tree Burlapping services / Tree Shifting Technology / Tree Moving method 
 / Trees Translocation), Miyawaki Foresting (Crowd foresting), Man-made Foresting, Landscaping Gardening, Lawn Grass setting and Lawn Mowing Maintenance Service, Indoor Gardening, Medicinal Gardening, Bonsai Making, Water Bonsai, Bonsai Training, Vertical Gardening, Kokedama Gardening, Birth Star plant setting, Zodiac tree set, Vegetative Plant propagation training, Agriculture consultancy, top Plant nursery set, Nursery management, service in all over Kerala and some another state.
Nellickal nursery® plant nursery Thiruvananthapuram, Pathanamthitta, Kollam, Alappuzha, Idukki, Kottayam, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Kannur, Wayanad, Kasaragod on services provided.
Two Nature clubs are operating on this nursery campus. “Plant Village Charitable Society” (Reg.No: MPM/CA/765/2017), “Plant Aqua and Fish Conservation of India” (Reg.No: MPM/CA/416/2016).


  Nellickal nursery®
 Anish nellickal®: 9946709899
 Whatsapp No: 9946881099



Butterfly gardening in india
Butterfly gardening in malappuram
Butterfly gardening in keralaTree transplantation in india
Tree transplantation in malappuram
Tree transplantation in kerala
Pruning in kerala
Miyawaki forest in kerala
Plantation crops in kerala
Fruit garden setting in kerala
Rejuvenation therapy in trees
Landscape gardening in kerala 
Plant nursery in kerala
Plant nurseries in kerala
Plant nurseries in malappuram 
Plant nursery in malappuram


                  

              

31.5.20

കടപിലാവ് / (Breadfruit in Ponnani Malappuram Kerala India)

കടപിലാവ് /Breadfruit
 
ശാസ്ത്രീയ നാമം Artocarpus altilis
 കുടുംബം Moraceae.
  വേരിൽ നിന്നും എയർ ലെയറിങ്ങ് ( വായുവിൽ പതി) വെച്ചും ബഡിംങ്ങ് വഴിയും സാധാരണ കടപിലാവ് / ശീമപ്ലാവ് തൈകൾ ഉത്പാദിപ്പിപ്പിക്കുന്നു. നല്ല വെയിൽ ലഭിക്കുന്ന ഇടത്തും പറമ്പിലെ ഏതെങ്കിലും ഒരു മൂലയിലും ഒന്നോ അതിലധികമോ നടാവുന്നതാണ്. വിപണിയിൽ നല്ല വിലയാണ് കടച്ചക്ക / ശീമ ചക്കയ്ക്ക്. വിപണനം ഉറപ്പുണ്ടെങ്കിൽ  കൂടുതൽ തൈകൾ വെച്ച് പിടിപ്പിക്കാം.
കടുത്ത വേനലിൽ പുതയിടുകയും ഇടയ്ക്ക് നനച്ച് കൊടുക്കുകയും ചെയ്താൽ പിഞ്ച് കായകൾ കൊഴിയാതെ മൂപ്പെത്തുന്നു. കൊമ്പൊണക്കം കാണുന്നുവെങ്കിൽ ബോർഡോ മിശ്രിതം ബ്രഷ് കൊണ്ട് പുരട്ടി കൊടുക്കുകയും കൈ എത്താത്ത ഭാഗത്ത് ലായനിയാക്കി സ്പ്രേ ചെയ്ത് കൊടുക്കുകയുമാകാം.
ബോർഡോ മിശ്രിതത്തിൻ്റെ റെഡി മിക്സ് പല കമ്പനി നാമങ്ങളിൽ കേരളത്തിലെ ഒട്ട് മിക്ക ഭാഗങ്ങളിലും ലഭിക്കുക. " കോപ്പർ ഓക്സി ക്ലോറൈഡ് ''എന്ന രാസനാമം മാത്രം അറിയാത്തവർ മനസിലാക്കി വെക്കുക.

Nellickal nursery
 
An ISO 9001-2015 Certified Nursery & Certified Services

Anish nellickal : 9946709899

Whatsapp ലിങ്ക്  







   
         
                                 കടപിലാവ് / ശീമ ചക്ക
     
          
                  
                      കടപിലാവ് - ൽ പതി വെക്കുന്ന ഒരു രീതി

           

        Plantation
Fruit garden in Kerala
Butterfly gardening in Kerala
Miyawaki forest in Kerala 
Tree transplantation in Kerala
Pruning
Landscape gardening in Keral
Top plant nursery in Kerala 
Top plant nursery in India 
Plant nursery in Kerala 
Plant nursery in Ponnani 
Plant nursery in Malappuram 
Near me near by nurseries

28.5.20

ജാതി പ്ലാൻ്റേഷൻ (Nutmeg Plantation in Ponnani Malappuram Kerala India)

       
        നെല്ലിക്കൽ നഴ്സറി (Nellickal nursery)

Schoolpadi, Veliancode, Ponnani, Malappuram Dt, Kerala, India

An ISO 9001-2015 Certified Nursery & Certified Servies

Anish nellickal - 9946709899

Whatsapp - 9946881099

   

ജാതിക്ക



ജാതി / Nutmeg
ശാസ്ത്രീയ നാമം - Miristica fragrans
കുടുംബം - Myristicaceae
കായിക പ്രവർദ്ധനം - വിത്ത്, ഗ്രാഫ്റ്റ്, ബഡിംങ്ങ്
തണൽ ആവിശ്യമായ ഒരു സുഗന്ധവ്യഞ്ജന സസ്യമാണ് ജാതി. 
ഇതിൻ്റെ ജന്മ നാട് ഇന്തോനേഷ്യ.

ജാതിയുടെ ചില ഗുണങ്ങൾ - 

1. ജാതിക്കയുടെ പുറംത്തോട്, ജാതിപത്രി, ജാതിക്കുരു എന്നിവയ്ക്കല്ലാം ഔഷധമൂല്ല്യങ്ങളും ആരോഗ്യ ഗുണങ്ങളുമുണ്ട്.

2. രുചിയും , സുഗന്ധവും വർദ്ധിപ്പിക്കാൻ കറികളിൽ ഉപയോഗിക്കുന്ന ജാതിക്കയിൽ അധികം ആൻ്റി ഓക്സൈഡുകൾ ഉണ്ട്.

3. ജാതിക്കുരുവിൽ നിന്നും ജാതിപത്രിയിൽ നിന്നും ജാതിക്ക തൈലം ലഭിക്കുന്നു.

4. അച്ചാറുണ്ടാക്കാൻ ജാതിക്കയുടെ പുറംത്തോട് ഉപയോഗപ്പെടുത്തുന്നു.

5. ജാതിക്കാ തൈലം വേദനാ സംഹാരി കൂടിയാണ്

6. രക്തത്തിലെ ഗ്ലൂക്കോസിൻ്റെ അളവ് കുറയ്ക്കുവാൻ ജാതിക്കായക്ക് കഴിവുണ്ട്

7. പ്രമേഹമുള്ളവരിൽ കാണുന്ന തീഷ്ണമായ വേദന കുറയ്ക്കുവാൻ ജാതി തൈലത്തിന് കഴിയുന്നു.

8. ഉറങ്ങാൻ കിടക്കുമ്പോൾ ഒരു ഗ്ലാസ് ചുടു പാലിൽ ജാതിക്ക ചേർത്ത് കുടിച്ചാൽ നല്ല ഉറക്കം ലഭിക്കുവാൻ സഹായിക്കുന്നു. ടെൻഷൻ കുറയ്ക്കുവാനും, മനസ്സ് ശാന്തമാക്കുവാനും ഇത് സഹായിക്കുന്നു.

9. ജാതി പത്രിയും തേനും നല്ല നാടൻ കോഴി മുട്ട പകുതി വേവിൽ കഴിച്ചാൽ ലൈംഗിക ശക്തി കൂടുന്നു.
സംഭോഗത്തിന് ഒരു മണിക്കൂർ മുമ്പ് കഴിച്ചാൽ രതി സുഖം ലഭിക്കുന്നതാണ്.

10. പുരുഷൻ്റെ ജനനേന്ദ്രിയത്തിൽ ജാതിക്ക അരച്ച്  പുരട്ടിയാൽ രതി സുഖം കൂടുന്നു.

11. ജാതിക്ക വെറ്റില നീരിനോടൊപ്പം ചവച്ചിറക്കിയാൽ ലൈംഗിക ശക്തി കൂടുന്നു

12. ഗർഭ കാലത്തെ ഛർദ്ദിയ്ക്ക് ജാതിക്ക തേനിൽ അരച്ച് കുടിച്ചാൽ ശമനം വരുന്നതാണ്

13. ജാതിക്കയുടെ പൊടി, ആപ്പിൾ നീര് വയർ കടി മാറുന്നു.

14. രാത്രി മുഴുവൻ അകാരണമായി കരഞ്ഞ് കൊണ്ടിരിക്കുന്ന കുട്ടികൾക്ക് തേനിൽ ജാതിക്ക അരച്ച് കൊടുത്താൽ ആശ്വാസം കിട്ടുന്നതാണ്.

15. ഛർദിക്ക് കരിക്കിൻ വെള്ളത്തിൽ ജാതിക്ക അരച്ച് കൊടുക്കാം.

ഭിഷഗ്വരൻ്റെ ഉപദേശപ്രകാരവും, അളവുകൾ കൃത്യമായും പാലിച്ച് ജാതിക്കയെ ചികിത്സയ്ക്ക് ഉപയോഗപ്പെടുത്തേണ്ടതുണ്ട്.

Plantation
Fruit garden
Butterfly gardening in Kerala
Miyawaki forest
Tree transplantation in Kerala
Pruning
Landscape gardening in Kerala

Nellickal nursery

An ISO 9001-2015 Certified Nursery & Certified Servies

അനീഷ് നെല്ലിക്കൽ (Anish nellickal) - 9946709899

Whatsapp - 9946881099

www.nellickalnursery.com



         

  Plantation

Fruit garden in Kerala
Butterfly gardening in Kerala
Miyawaki forest in Kerala 
Tree transplantation in Kerala
Pruning
Landscape gardening in Keral
Top plant nursery in Kerala 
Top plant nursery in India 
Plant nursery in Kerala 
Plant nursery in Ponnani 

Plant nursery in Malappuram Near me near by nurseries best plant nursery


ഫല വൃക്ഷത്തോട്ടം (Fruit Garden in Ponnani Malappuram Kerala India

           നെല്ലിക്കൽ നഴ്സറി (Nellickal nursery)

Schoolpadi, Veliancode, Ponnani, Malappuram Dt, Kerala - India

 Anish nellickal - 9946709899
Whatsapp - 9946881099

          
തായ്ലൻ്റ് ചാമ്പ




ഫ്രൂട്ട് ഗാർഡൻ 

ഭക്ഷ്യോത്പാദനത്തിനായി കൃഷി ചെയ്യുന്ന മരങ്ങളുടെയും ചെടികളുടെയും കൂട്ടമാണ് ഫല വൃക്ഷങ്ങളുടെ തോട്ടം അഥവാ ഫ്രൂട്ട് ഗാർഡൻ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. വാണിജ്യോൽപാദനത്തിനായും വീട്ടാവിശ്യത്തിനായും വളർത്തുന്ന ഫല വൃക്ഷങ്ങളാണ് പ്രധാനമായും ഇവിടെ ഉത്പാദിപ്പിക്കപ്പെടുന്നത്.

ഉഷ്ണ മേഖലാ, മിതോഷ്ണ മേഖല പഴങ്ങൾ നൽകുന്ന സ്വദേശിയും വൈദേശികവുമായ സസ്യങ്ങളെ സംയോജിപ്പിച്ച് കൊണ്ട് സ്ഥല പരിമിതിക്കനുസരിച്ച് ശാസ്ത്രത്തെ കൂട് പിടിച്ച് വീടുകളിലൊ പുറം സ്ഥലങ്ങളിലൊ വെയിൽ, തണൽ, കാറ്റിന്റെ വേഗത കണക്കാക്കി ചെടികൾ നട്ട് പരിപാലിക്കാം.

ഉഷ്ണ മേഖലാ പ്രവിശ്യകളിൽ ആ സ്വഭാവം കാണിക്കുന്ന ചെടികൾ തിരഞ്ഞെടുത്ത് ശീതമേഖലാ പ്രദേശങ്ങളായ കേരളത്തിലെ ഇടുക്കിയിലെ കാന്തല്ലൂർ ഭാഗങ്ങളിൽ ആപ്പിൾ, സബർജില്ലി, പ്ലംസ്, തുടങ്ങിയവ പോലുള്ളവ തിരഞ്ഞെടുത്ത് കായിക പ്രവർദ്ധന മുറകളിലൂടെ ഉണ്ടാക്കിയെടുത്ത കാർഷിക നടിൽ വസ്തുക്കൾ കൊണ്ട് ഓരോ സസ്യങ്ങളുടെയും വളർച്ചാ സ്വഭാവങ്ങൾക്കനുസരിച്ച് കൃത്യമായ അകലം പാലിച്ച് കൊണ്ടും വളരെ മനോഹരമായും ചെടി നടാൻ ശ്രമിക്കുമ്പോൾ അടി വളമായി ധാരാളം ഉണക്ക ചാണകം അല്ലെങ്കിൽ മണ്ണിര കമ്പോസ്റ്റ് അല്ലെങ്കിൽ മറ്റ് ജൈവ വളങ്ങൾ നിർബന്ധമായി ഇട്ടു കൊടുക്കേണ്ടതുണ്ട്.

തൈകളുടെ വളർച്ചക്കനുസരിച്ച് ദുർബലതയുള്ളതും ശോഷിച്ചതുമായ ചില്ലകളെ പ്രൂണിംങ്ങ് (കവാത്ത്) ചെയ്ത് പ്രധാന തടിയ്ക്കും ചില്ലകൾക്കും ദൃഢത വരുത്തേണ്ടത് അത്യന്ത്യാപേഷിതമാണ്. അതുപോലെ ആദ്യമായി പുഷ്പ്പിക്കുന്ന എല്ലാ പൂക്കളെയും നുള്ളി കളയുകയും വേണം ; കാരണം ആ പൂക്കളെ കായ്പ്പിക്കുവാൻ നിർത്തിയാൽ ചെടിയുടെ ശാരീരിക ക്ഷമതയ്ക്ക്(ഫിസിയോളജിക്കൽ മെച്ച്യൂരിറ്റി) കോട്ടം വരും. സസ്യ പരിപാലനം എന്നത് ഒരു തുടർ പരിപാടിയായതിനാൽ തോട്ടത്തിലെ ശത്രു സംഹാര പ്രക്രിയ ജൈവ കീടനാശിനി മതിയോ രാസ കീടനാശിനി മതിയോ എന്ന് നമ്മൾ തീരുമാനിക്കണം. നല്ല വൃത്തിയോടെ വിളവെടുക്കാൻ ശ്രമിച്ചങ്കിലെ വീട്ടാവിശ്യത്തിനായാലും വാണിജ്യാവിശ്യത്തിനായാലും മുല്യം കാണുകയുള്ളു. മരങ്ങൾ ഒരുപാട് കാലം വിളവ് നൽകി കഴിഞ്ഞാൽ 'മരങ്ങളിലെ പുനർ യൗവനം' എന്ന പ്രക്രിയ വഴി മരത്തിന്റെ വാർദ്ധക്യത്തെ കുറച്ച് കൊണ്ട് കൈ വട്ടകയിൽ നിന്ന് വിളവ് എടുക്കാനും സാധിക്കുന്നു. ഈ പ്രക്രിയ വഴി മിക്ക മരങ്ങളിലും അർബുദം പിടിപ്പെട്ടതു പോലെ കാണുന്ന ഇത്തിൾക്കണ്ണി ശല്ല്യം മാറുന്നു.

മരങ്ങളെ വേറൊരു സ്ഥത്തേക്ക്, മാറ്റി നടാൻ ''മരം മാറ്റി നടൽ'' എന്ന ശാസ്ത്ര ശാഖ വഴി ഇന്ന് സാധിക്കുന്നു. പാരിസ്ഥിക പ്രശ്നങ്ങൾ ഉളവാക്കുന്നതും വിഷം അടങ്ങിയതും, അലർജി വരുത്തുന്നതുമായ ഫല വൃക്ഷ തൈകൾ നടാതെ നോക്കേണ്ടതുണ്ട്. കൂടാതെ അയൽപക്കത്തെക്ക് കൊമ്പുകൾ വളർന്ന് ഇല പൊഴിക്കുന്നത് നിയമ വിരുദ്ധമാണ്, വൈദ്യുത കമ്പികൾ പോകുന്നിടത്ത് മരങ്ങൾ നടാതിരിക്കുന്നതാണ് നല്ലത്.

ഈ ആധുനിക യുഗത്തിൽ വൈദേശികളായ എണ്ണിയാൽ ഒടുങ്ങാത്ത അത്ര ഉഷ്ണ മേഖലാ ഫല വൃക്ഷങ്ങൾ ഇന്ന്  ലഭ്യമാണ്. വരുമാനം ലഭിക്കുന്നതിന് വേണ്ടി ചില ഫല വൃക്ഷ തൈകൾ മാത്രം പ്രത്യേകം തിരഞ്ഞെടുത്ത് കൃഷി ചെയ്യാവുന്നതാണ്.

Nellickal nursery 
Plantation
Fruit garden in Kerala
Butterfly gardening in Kerala
Miyawaki forest
Tree transplantation in Kerala
Pruning
Landscape gardening in Kerala


An ISO 9001-2015 Certified Nursery & Certified Servies

അനീഷ് നെല്ലിക്കൽ (Anish nellickal ) -  9946709899

Whatsapp - 9946881099


 Plantation
Fruit garden in Kerala
Butterfly gardening in Kerala
Miyawaki forest in Kerala 
Tree transplantation in Kerala
Pruning
Landscape gardening in Keral
Top plant nursery in Kerala 
Top plant nursery in India 
Plant nursery in Kerala 
Plant nursery in Ponnani 
Plant nursery in Malappuram  Near me near by nurseries best plant nursery



17.1.20

പറിച്ചു നടൽ / (Tree transplantation in Ponnani Malappuram Kerala india)

Nellickal nursery
Facebook പേജ് ലിങ്ക്  Nellickal nursery
Call : Anish nellickal (അനീഷ് നെല്ലിക്കൽ)
9946709899
Whatsapp - 9946881099

                മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിൽ എടപ്പാളിൽ " പാലേക്കാട്ട്  ബിൾഡേഴ്സ് "ഉടമ മി. വിജേഷ് പാലേക്കാട്ടി ന്റെ നിർമ്മാണത്തിലിരിക്കുന്ന പുതിയ വസതിയിലേക്ക്  പുതിയ കെട്ടിടം പണിയേണ്ട ആവിശ്യത്തിനായി  " ബറാബ ഫ്രൂട്ട് / Lemon drop mangosteen ( ശാസ്ത്രീയ നാമം - Garainia intermedia കുടുംബം - CIIusiaceae ) എന്ന മരത്തെ നിലവിൽ താമസിക്കുന്ന വീട്ടിൽ നിന്ന്  " ട്രീ ട്രാൻസ്പ്ലാന്റേഷൻ " എന്ന ശാസ്ത്ര ശാഖ ഉപയോഗപ്പെടുത്തി വളർച്ചാ ഘട്ടം താണ്ടിയ ഒരു സക്സസ്  സ്റ്റോറി.
     വിദേശ രാജ്യങ്ങളിലും ചില അന്യ സംസ്ഥാനങ്ങളിലും ചെയ്ത് വരുന്ന ട്രീ ട്രാൻസ്പ്ലാന്റേഷൻ അഥവ പറിച്ച് നടൽ പ്രധാനമായും മരങ്ങളുംടെ വലിപ്പത്തിനനുസരിച്ച് വലിയ വാഹനങ്ങളും പൊക്കി വാഹനത്തിൽ വെക്കാനും ഇറക്കി കുഴി (Pit) യിൽ വെക്കാൻ ക്രയിനുകളുടെ സഹായങ്ങളും JCB തുടങ്ങിയവയും കൂടാതെ റോഡിന്റെ വീതിയും ഉയരവും ഏറെ യോഗ്യത അർഹിക്കുന്നത് തന്നെയാണ്. കൂടാതെ വാഹനങ്ങളിൽ ഒതുങ്ങിക്കിട്ടാനും റോഡ് ബ്ലോക്ക് ഒഴിവാകാനും  ശേഷം പിടിച്ച് വളരാനും നമ്മുടെ കൊച്ചു കേരളത്തിൽ മരങ്ങളിൽ " ഹാർഡ് പ്രൂണിങ്ങ് " ചെയ്യേണ്ടതുമുണ്ട്.
           തന്നെയുമല്ല മാറ്റി നടാൻ ഉദ്ദേശിക്കുന്ന മരത്തിന്റെ ചുവട് പശ്ചാത്തലം തീർച്ചയായും ഉറച്ച മണ്ണ് ( ടൈറ്റ് മണ്ണ് ) അതായത് ചുവന്ന മണ്ണ്, കളിമണ്ണ് etc ...
ഈ രീതിയിലുള്ള മണ്ണുകൾ  മരത്തിൽ നിന്ന്  അsരാതെ റൂട്ട് (Roo bound) ക്രിയേറ്റ് ചെയ്യാൻ
എളുപ്പം സാധിക്കുകയും വേരുകൾക്ക് കുമിൾ  ബാധ വരാതെ ഇരിക്കാനും വേരുകളിൽ അധികം ഉപ വേരുകൾ വരാനും റൂട്ട് ഹോർമോണുകളും, ചിരട്ടക്കരി അരച്ചതും ശേഷം പുഴ മണൽ തന്നെയെന്ന് നൂറ് ശതമാനം ഉറപ്പിച്ചതും അsങ്ങിയ സാമഗ്രികൾ ചണ ചാക്ക് പായ നെയ്തെടുത്തതിൽ ഖടക്നിക്ക് ടെച്ചിൽ പടത്തിൽ കണ്ടതുപോലെ ഒരുക്കി ചൂടി കയറ് കൊണ്ടോ ചണ നൂല് കൊണ്ടോ ബന്ധിപ്പിക്കാം. മരം വാഹനത്തിൽ ഭൂരം താണ്ടി പോകുമ്പോഴും കുഴിയിൽ നിന്ന് പൊക്കിയെടുക്കുമ്പോഴും മരത്തിന്റെ മാതൃ മണ്ണ് നഷ്ടപ്പെടുനില്ല. നടലിന് ശേഷം കുറച്ച് മാസങ്ങൾ കൊണ്ട് ചണ ചക്കും  നൂലും ദ്രവിച്ച് പോകുന്നു.
ഒരു മരത്തിന്റെ വാല്യു കണക്കാക്കി മാത്രമേ പറിച്ച് നടൽ പാടുള്ളു എന്നതാണ്. മരങ്ങളുടെ മേന്മ, ചിലർക്ക് ചില മരങ്ങൾ തന്റെ അച്ഛൻ വെച്ച് പിടിച്ചത് അമ്മ വെച്ച് പിടിപ്പിച്ചത്, ഇതിലിരുന്ന് ഊഞ്ഞാലാട്ടിയത് എന്നിങ്ങനെയുള്ള മധ്യര സ്മരണകളും ഗൃഹാതുരത്വവും പിന്നെ മരങ്ങളോടുള്ള പാഷനും.
വരവ് എട്ടണ ചിലവ് പത്തണ എങ്കിൽ മരം മാറ്റി നടൽ ചെയ്യാതിരിക്കാം ; സാധിക്കുന്ന മീഡിയം, ചെറുത് ചെയ്യാവുന്നതുമാണ്.

" Krishi അഗ്രിക്കൾച്ചർ  " എന്ന ഗ്രൂപ്പിൽ അംഗമാകാൻ  താഴെ കാണുന്ന ലിങ്കിൽ പ്രസ്സ് ചെയ്യുക.
Krishi അഗ്രിക്കൾച്ചർ
   
   
Plantation
Fruit garden in Kerala
Butterfly gardening in Kerala
Miyawaki forest
Tree transplantation in Kerala
Pruning
Landscape gardening in Kerala
               
     
           ബറാബചെടി / Lemon drop mangosteen


Top plant nursery in Ponnani Malappuram Kerala India Near me near by nurseries best plant nursery